Tuesday, November 2, 2010


വന്നു പോയെന്നറിയിക്കുവാന്‍
സിങ്കം
ഒരു കുഞ്ചിരോമം  താഴെയിടുന്നു..
വീണ്ടും
വരുമെന്നുറപ്പിക്കുവാന്‍
കുയിലുകള്‍ ,
പഞ്ചമ ശിഞ്ചിതം  (ഹഹഹ)
പൊഴിക്കുന്നു..

അങ്ങനെയൊക്കെ-
യാണല്ലോ പതിവ്..

മേഘദൂരങ്ങളില്‍
ചന്ദ്രനും ഡിയറുകളും
ഡാറ്റയടിച്ച്ചു
സൂപ്പറും ബമ്പറും..

ഗാന്‍ഗ്ടോക്കില്‍ നിന്ന്
തിംഫുവിലേക്കുള്ള
കാട്ടുകപ്പല്‍ പാതയിലാണ്
മഹാ നാവികന്‍

സ്രാവുകളുടെ
മയിലാട്ടമാണ്..
കൊളുത്ത്തിന്‍ തുമ്പത്ത്
കോര്ത്തെറിഞ്ഞിരിക്കുന്നത്
തിമിംഗലങ്ങളെ യാണ്..

തളരുവാന്‍
എന്റെ പട്ടി(കള്‍) വരും..

നാട്ടു നനച്ചു വളര്‍ത്തിയ
പൂച്ചെടികള്‍..
കൊറ്റ നാടുകള്‍..
വക്താക്കള്‍..
എ.ജി.കള്‍..

തോല്പിക്കാനാവില്ലെന്ന് 
വിളിച്ചുപറയുന്നുണ്ടെല്ലാവരും.. 
കീഴടക്കാനും
നശിപ്പികാനും
രോമംപോലും കരിക്കാനുമാവില്ലെന്നു
കേള്‍ക്കപ്പെടുന്നു ..

കാറ്റും കൊളും
നിരോധനാജ്ഞയുമൊക്കെ കണ്ടേക്കും..

പക്ഷേങ്കില്‍
കരക്കടിയുന്നത്
ഒരു മഹാകടല്‍ തന്നെയാവും..

ബീവറെജെ..
ബീവറെജേ..
ഒരുമിച്ചു നാലു ദിനത്തെക്കൊന്നും
അടച്ച്ചിട്ടേക്കല്ലേ..

ദ്രവ്യമില്ലാതെ
തല്‍സമയ സമ്പ്രേഷണ
സായൂജ്യമില്ലാതെ
തെണ്ടിപ്പോവും
അടിഞ്ഞുപോയ  പൊതുജനസാഗരം..;

എന്റെ
പാവം.....


കടപ്പാട് : പുതുകവിത നവംബര്‍ ലക്കം